കളഞ്ഞുകിട്ടിയ പഴ്സിൽ 12,500 രൂപയും എ ടി എം കാർഡടക്കം രേഖകളും; ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് വാൻ ഡ്രൈവർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 02:19 PM  |  

Last Updated: 05th March 2022 02:19 PM  |   A+A-   |  

purse_lost_pti

പ്രതീകാത്മക ചിത്രം

 

കാസർ​ഗോഡ്: പണവും രേഖകളുമടങ്ങിയ പഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി കൈമാറി സ്കൂൾ വാൻ ഡ്രൈവർ. കോപ്പ പുതുമണ്ണ് കോളനിയിലെ പി രാമചന്ദ്ര എന്ന ചന്തുവാണ് പഴ്‌സ് ഉടമയ്ക്ക് കൈമാറിയത്. 12,500 രൂപയ്ക്ക് പുറമേ എ ടി എം കാർഡുകൾ, അധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആരോഗ്യ കാർഡ്, സൗദിയിലെ ഇക്കാമ കാർഡ് തുടങ്ങിയവയും നഷ്ടപ്പെട്ട പേഴ്സിൽ ഉണ്ടായിരുന്നു. 

വെള്ളിയാഴ്ച വൈകീട്ട് എരിയാൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്തുനിന്നാണ് ചന്തുവിന് പേഴ്സ് കിട്ടിയത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ വഴിയാണ് പേഴ്സിന്റെ ഉടമയെ കണ്ടെത്തിയത്. എരിയാലിലെ പി എം അബ്ദുൾ മുനീബിന്റെ പഴ്‌സാണെന്ന് മനസ്സിലായപ്പോൾ സ്റ്റേഷനിലെത്തി പഴ്‌സ് കൈമാറുകയായിരുന്നു. കോപ്പ തൻബിഹുൽ ഇസ്‌ലാം സെൻട്രൽ സ്കൂളിലെ വാൻ ഡ്രൈവറാണ് ചന്തു.