ശാന്ത ജോസ്, വൈക്കം വിജയലക്ഷ്മി, സുനിത കൃഷ്ണൻ, യു പി വി സുധ; വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2022 05:28 PM  |  

Last Updated: 05th March 2022 05:28 PM  |   A+A-   |  

vanitha_ratnam_award_2021

വൈക്കം വിജയലക്ഷ്മി, സുനിത കൃഷ്ണൻ, ശാന്ത ജോസ്, യു പി വി സുധ

 

തിരുവനന്തപുരം: 2021ലെ സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  ആരോഗ്യ വനിത ശിശുവികസന വകുപ്പ് വീണാ ജോർജ്ജാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. 

സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗർ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു പി വി സുധ എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.