എട്ടര ലക്ഷം രൂപ അടയ്ക്കണം, ബാങ്കിൽ നിന്ന് നോട്ടീസ്; വളര്‍ത്തുനായയുടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ഓട്ടോഡ്രൈവർ ജീവനൊടുക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 11:45 AM  |  

Last Updated: 06th March 2022 11:45 AM  |   A+A-   |  

suicide

വിജയൻ

 

തൃശൂര്‍: വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തതു. തൃശൂര്‍ നല്ലങ്കര സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ വിജയനാണ് മരിച്ചത്. വീട്ടുവളപ്പിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കിയാണ് ജീവനൊടുക്കിയത്. 

ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് വിജയൻ ഏറെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മാസം 25നകം പണം തിരിച്ചടക്കണമെന്നായിരുന്നു ബാങ്കിൽ നിന്ന് ലഭിച്ച നിർദേശം. 

മൂത്ത മകൻറെ വിവാഹാവശ്യത്തിനായി 8 വര്‍ഷം മുമ്പാണ് വിജയൻ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് മുടങ്ങി. പലിശ സഹിതം എട്ടര ലക്ഷമാണ് അടയ്ക്കേണ്ടത്.