കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 10:23 AM  |  

Last Updated: 06th March 2022 10:57 AM  |   A+A-   |  

bison attack one killed

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. കണ്ണൂര്‍ കൊമ്മേരിയിലെ പുത്തലത്ത് ഗോവിന്ദനാണ് മരിച്ചത്. 98 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ച 6.30 ഓടെയാണ് സംഭവം.വീടിനു സമീപത്തെ റോഡില്‍ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപ്പോത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. ഭാര്യ: പൊന്നാരോന്‍ നാരായണി. മക്കള്‍ : സതി, വസുമതി, സരോജിനി, പരേതനായ മനോജ്. മരുമക്കള്‍: പുതുക്കുടി രാഘവന്‍, പരേതനായ ജനാര്‍ദ്ദനന്‍, രാഘവന്‍ തെറ്റുവഴി, പുഷ്പ. സംസ്‌കാരം പിന്നീട്.