അവസാനമായി കാണാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍; ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം മലപ്പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 07:22 PM  |  

Last Updated: 06th March 2022 07:22 PM  |   A+A-   |  

hyder_ali

ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം മലപ്പുറത്ത് എത്തിച്ചപ്പോള്‍/വീഡിയോ സ്‌ക്രീന്‍ഷോട്ട് 


മലപ്പുറം: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ ഭൗതികശരീരം പാണക്കാട്ടെ വീട്ടിലെത്തിച്ചു. ആയിരങ്ങളാണ് തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പിക്കാനായി പാണക്കാട്ടെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയത്. 

ബന്ധുക്കള്‍ക്ക് മാത്രമാണ് വീട്ടില്‍ ദര്‍ശനത്തിന് അവസരം നല്‍കിയത്. തുടര്‍ന്ന് മൃതദേഹം മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇവിടെയും വലിയ ജനക്കൂട്ടമാണ് പൊതു ദര്‍ശനത്തിന് എത്തിയത്. 


അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് എറണാകുളം അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 12.40 ഓടെയായിരുന്നു അന്ത്യം. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അതിന് ശേഷം മൂന്നു മണിയോട് കൂടി മലപ്പുറത്തേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.