പത്തനംതിട്ടയില്‍ എസ്‌ഐ പൊലീസുകാരനെ തല്ലി; അന്വഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 12:53 PM  |  

Last Updated: 06th March 2022 12:53 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: റാന്നിയില്‍ പൊലീസുകാരനെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. സിവില്‍ പൊലീസ് ഓഫീസറായ സുബിനാണ് എസ്‌ഐയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് ശേഷമാണ് പൊലീസ് സ്റ്റേഷനിലെ വിശ്രമുറിയില്‍ വച്ച് ഏറ്റുമുട്ടലുണ്ടായത്.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര സ്വദേശിയാണ്. സുബിന്റെ പരാതിയില്‍ പറയുന്നത് കൂടെ ജോലി ചെയ്യുന്ന എസ്‌ഐ എസ്‌കെ അനിലാണ് തന്നെ മര്‍ദ്ദിച്ചത്. ബഹുമാനിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എസ്‌ഐ തന്നെ മര്‍ദ്ദിക്കുയായിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കാണ് സുബിന്‍ പരാതി നല്‍കിയത്. സുബിനെ മര്‍ദ്ദിക്കുന്ന സമയ്തത് എസ്‌ഐ മദ്യപിച്ചിരുന്നതായും സഹപ്രവര്‍കര്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍റാന്നി ഡിവൈഎസ്പിയോട് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു. അതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. നേരത്തെ എസ്‌ഐ സ്‌പെഷ്യല്‍ ബ്രാഞ്ചിലായ സമയത്തും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നതായും ആരോപണമുണ്ട്.