റേഷൻ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതൽ മാറും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 07:48 AM  |  

Last Updated: 07th March 2022 07:48 AM  |   A+A-   |  

ration shop

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതൽ മാറും. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ട് മണി മുതൽ 12 മണി വരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമാകും ഇനി പ്രവർത്തനമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിൽ 8:30 മുതൽ 12:30 വരെയും വൈകിട്ട് 3:30 മുതൽ 6:30 വരെയുമാണ്. വര്‍ദ്ധിച്ച് വരുന്ന വേനൽച്ചൂട് അടക്കമുള്ള കാര്യങ്ങൾ പരി​ഗണിച്ചാണ് സമയമാറ്റം.