ഹൈക്കോടതിയില്‍ ഇന്ന് വനിത ഫുള്‍ബെഞ്ച്; സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2022 08:40 AM  |  

Last Updated: 08th March 2022 08:40 AM  |   A+A-   |  

kerala high court

ഫയല്‍ ചിത്രം

 

കൊച്ചി: വനിതാദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി മൂന്നു വനിതാ ജഡ്ജിമാര്‍ മാത്രം ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തും. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത, ജസ്റ്റിസ് വി ഷെര്‍സി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് പ്രത്യേക സിറ്റിംഗ് നടത്തുക. 

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിങ്ങ് കമ്മിറ്റിക്ക് അധികാരമില്ലെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഫുള്‍ ബെഞ്ച് പരിഗണിക്കുനന്ത്. 

നേരത്തെ ഈ ഹര്‍ജി ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെ, ജസ്റ്റിസ് വി ഷെര്‍സിയെ ഫുള്‍ബെഞ്ചിലേക്ക് ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് ഫുള്‍ബെഞ്ച് ഇന്ന് വനിതാദിനത്തില്‍ ആദ്യമായി സിറ്റിംഗ് നടത്തുന്നത്.