കേരളത്തിലെ ആദ്യ വൃക്കമാറ്റിവെക്കലിന് നേതൃത്വം നല്‍കിയ ഡോ റോയ് ചാലി അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2022 11:40 AM  |  

Last Updated: 14th March 2022 11:40 AM  |   A+A-   |  

royDr. Roy Chali has passed away

ഡോ. റോയി ചാലി/ ഫെയ്സ്ബുക്ക്


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും യൂറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. റോയ് ചാലി അന്തരിച്ചു. 85 വയസ്സായിരുന്നു. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം മേധാവിയാണ്. 

ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തില്‍ ആദ്യത്തെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത് 1988ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു. പ്രൊഫസര്‍മാരായ ഡോ. റോയ് ചാലി, ഡോ. ശശിധരന്‍, ഡോ. തോമസ് മാത്യു എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. 

ഡോ. റോയി ചാലിയുടെ മൃതദേഹം ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പട്ടേരി ചാലിയില്‍ ഹൗസിലും, 12 മുതല്‍ 1 മണി വരെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും പൊതുദര്‍ശനത്തിനു വെക്കും.

അതിനുശേഷം ജന്മനാടായ കൊച്ചിയിലെ മുളന്തുരുത്തിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുളന്തുരുത്തി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. ആനി ചാലിയാണ് ഭാര്യ.