50,000 രൂപ റോഡില്‍ വീണു; കാറിന് പിന്നാലെ ഓടി ഉടമയുടെ കയ്യിലെത്തിച്ച് യുവാവ്‌

കാറിൽ നിന്ന് റോഡിലേക്ക് വീണ പണമെടുത്ത് കാറിനു പിന്നാലെ ഓടി ഉടമയ്ക്ക് നൽകി യുവാവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


പന്തളം: കാറിൽ നിന്ന് റോഡിലേക്ക് വീണ പണമെടുത്ത് കാറിനു പിന്നാലെ ഓടി ഉടമയ്ക്ക് നൽകി യുവാവ്.  50,000 രൂപയാണ് ഫൈസൽ വാഹിദ് എന്ന യുവാവ് ഉടമയ്ക്ക് നൽകിയത്. തുമ്പമൺ സ്വദേശി സണ്ണിയുടെ പണമാണ് തിരികെ ലഭിച്ചത്.

ബുധനാഴ്ച 4ന് പന്തളം ജംക്‌ഷന് കിഴക്ക് യൂണിയൻ ബാങ്കിനു സമീപത്താണ് സംഭവം.  ബന്ധുവിനൊപ്പം സമീപമുള്ള കണ്ണാശുപത്രിയിൽ എത്തിയതായിരുന്നു ഫൈസൽ. ഇന്ന് എറണാകുളത്ത് ഇന്റർവ്യൂവിനു ഹാജരാകുന്നതിനു മുന്നോടിയായാണ് പരിശോധനയ്ക്കെത്തിയത്. ആശുപത്രിക്ക് പുറത്ത് ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് നിർത്തിയിട്ട കാർ ഓടി തുടങ്ങിയപ്പോൾ പണം താഴെ വീഴുന്നത് കണ്ടത്.

ഉടൻ തന്നെ പണമെടുത്ത ഫൈസൽ കാറിനു പിന്നാലെ ഓടി. 100 മീറ്ററോളം പിന്നിട്ടപ്പോൾ യുവാവ് ഓടിവരുന്നത് സണ്ണിയുടെ കണ്ണിൽപ്പെട്ടു.  കാർ നിർത്തി വിവരം തിരക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഫൈസലിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച അദ്ദേഹം നന്ദി പറഞ്ഞാണ് പിരിഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com