വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം, വനിതാ ഡോക്ടറുടെ പരാതി; സിഐയ്‌ക്കെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2022 12:19 PM  |  

Last Updated: 20th March 2022 12:19 PM  |   A+A-   |  

sexual assault case

മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍, ഫയല്‍

 

തിരുവനന്തപുരം:  വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്. മലയിന്‍കീഴ് എസ്എച്ച്ഒ സൈജുവിനെതിരെയാണ് ഡോക്ടര്‍ പരാതി നല്‍കിയത്. കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ പ്രസിഡന്റ് കൂടിയാണ് സൈജു. പരാതിയില്‍ അന്വേഷണം തുടരുകയാണ്.