അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഈ വര്‍ഷത്തെ നാലാമത്തേത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 07:09 PM  |  

Last Updated: 21st March 2022 07:09 PM  |   A+A-   |  

infant’s death in attapadi

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേട്ടുവഴിയില്‍ മരുതന്‍-ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ ആണ്‍ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ വര്‍ഷത്തെ നാലാമത്തെ ശിശുമരണമാണ് ഇത്. 

മാര്‍ച്ച് ഒന്നിന് അട്ടപ്പാടിയില്‍ മറ്റൊരു നവജാത ശിശു മരിച്ചിരുന്നു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

ഇതിന് മുന്‍പ് ഒരുവയസ്സിനും രണ്ടു വയസ്സിനും ഇടയില്‍ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു.