കാല്‍ തെറ്റിയാല്‍ കൊക്കയില്‍; വാഗമണ്ണിൽ ടൂറിസ്റ്റ് ബസിന് മുകളിൽ നൃത്തം, കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 08:28 AM  |  

Last Updated: 21st March 2022 08:28 AM  |   A+A-   |  

tourist_bus

പിടികൂടിയ ബസ്/വിഡിയോ സ്ക്രീൻഷോട്ട്

 

കോട്ടയം: വാഗമണ്ണിൽ ടൂറിസ്റ്റ് ബസിന്റെ മുകളില്‍ അപകടകരമായ നൃത്തം ചെയ്തവർക്കെതിരെ കേസെടുത്തു. നൃത്തത്തിനിടെ കാല്‍ തെറ്റിയാല്‍ കൊക്കയില്‍ വീഴുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് അവ​ഗണിച്ചായിരുന്നു സംഘത്തിന്റെ ആഘോഷം. ഇതേത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. 

റോഡരികില്‍ ബസ് നിര്‍ത്തിയശേഷം ഉച്ചത്തില്‍ പാട്ടുവെച്ച് നിരവധിയാളുകള്‍ ബസിനുമുകളില്‍ നൃത്തം ചെയ്യുകയായിരുന്നു. തമിഴ്നാട്ടില്‍നിന്നെത്തിയ ടൂറിസ്റ്റ് ബസിന്റെ മുകളിലായിരുന്നു ആഘോഷം. എന്‍ഫോഴ്സ്മെന്റ് സംഘമെത്തി ഇവർക്കെതിരെ നടപടി സ്വീകരിച്ചു. ബസിന് പിഴ ചുമത്തുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാൻ ശുപാര്‍ശ ചെയ്തു.