പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഐജി ഹര്‍ഷിത അട്ടലൂരിയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 09:22 PM  |  

Last Updated: 22nd March 2022 09:22 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്റലിജന്‍സ് ഐജി ഹര്‍ഷിത അട്ടലൂരിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി.

ട്രെയിനിംഗ് ഐജിയായ കെ സേതു രാമനെ പകരം ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന കെ പി ഫിലിപ്പിനെയാണ് പൊലീസ് അക്കാദമി ട്രെയിനിംഗ് ഐജിയായി നിയമിച്ചിരിക്കുന്നത്.