മൂക്കിനുള്ളിൽ നിലക്കടല കുടുങ്ങി; രക്ഷകനായി കുടുംബാരോ​ഗ്യ കേന്ദ്രം ഡോക്ടർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 08:50 PM  |  

Last Updated: 22nd March 2022 08:50 PM  |   A+A-   |  

docter

പ്രതീകാത്മക ചിത്രം

 

തൃശൂർ: വിട്ടുമാറാത്ത ജലദോഷവും പഴുപ്പുമായി ആശുപത്രികൾ കയറിയിറങ്ങിയ രണ്ട് വയസ്സുകാരന്‍റെ മൂക്കിൽനിന്ന് ഒടുവിൽ നിലക്കടല കുരു പുറത്തെടുത്ത് ഡോക്ടർ. തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്തിൽ കുളിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻറ് സർജനും ഇഎൻടി സ്പെഷ്യലിസ്റ്റുമായ എറണാകുളം സ്വദേശി ഡോക്ടർ ഫാരിസിന്‍റെ പ്രയത്നമാണ് കുഞ്ഞിനും കുടുംബത്തിനും രക്ഷയായത്.

കുളിമുട്ടം പൊക്കളായിയിലെ ഓട്ടോറിക്ഷ ഡ്രൈവർ പണിക്കവീട്ടിൽ സുബീഷ് - നീതു ദമ്പതികളുടെ മകൻ പ്രയാഗിന്‍റെ മൂക്കിനുള്ളിലാണ് പുറത്തേക്ക് കാണാത്ത വിധം നിലക്കടല കുരുങ്ങിയിരുന്നത്.

ദിവസങ്ങളായി അനുഭപ്പെടുന്ന പഴുപ്പിനും ജലദോഷത്തിനും ഫിസിഷ്യൻ ഉൾപ്പെടെ മറ്റു ഡോക്ടർമാരും നിർദേശിച്ചത് പ്രകാരം ആൻറിബയോട്ടിക്കും തുള്ളിമരുന്നും സിറപ്പുമാണ് കുട്ടിക്ക് നൽകി വന്നിരുന്നത്. ഇതിനിടെ മരുന്നിന് വേണ്ടിയാണ് കുട്ടിയുമായി വീട്ടുകാർ ഡോ. ഫാരിസിനെ സമീപിച്ചത്.