മാതാപിതാക്കളുടെ മുന്നില്‍ വച്ച് പത്താംക്ലാസുകാരി കിണറ്റില്‍ ചാടി ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 05:37 PM  |  

Last Updated: 22nd March 2022 05:48 PM  |   A+A-   |  

well water

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലം പൂത്തൂര്‍ ഇടവെട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു. ഇടവട്ടം സ്വദേശിനി നീലിമയാണ് മരിച്ചത്. 15 വയസായിരുന്നു. മാതാപിതാക്കളുടെ മുന്നില്‍വച്ചായിരുന്നു ആത്മഹത്യ.

വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് സ്‌കൂളില്‍ ക്ലാസ് ഉണ്ടായിരുന്നില്ല. എന്നാല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് നീലീമയുള്‍പ്പടെ മൂന്ന് വിദ്യാര്‍ഥിനികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. വിദ്യാര്‍ഥിനികളെ റോഡില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളില്‍ വിവരം അറിയിച്ചു. അധ്യാപകര്‍ എത്തി കുട്ടികളെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയുമായിരുന്നു.

വീട്ടിലേക്ക് പോകുന്ന വഴി  വീടിന് തൊട്ടടുത്ത കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കിണറിന്റെ ഭിത്തികളില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.