റോഡിലൂടെ 'കൂളാ'യി നടന്ന് പുലി; ഭീതിയില്‍ നാട്ടുകാര്‍ -വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2022 03:32 PM  |  

Last Updated: 25th March 2022 03:37 PM  |   A+A-   |  

camera_puli

കാമറയില്‍ പതിഞ്ഞ പുലി/വിഡിയോ ദൃശ്യം

 

തൃശൂര്‍: തൃശൂര്‍ കോലഴിയില്‍ പുലി ഭീതി. പുലര്‍ച്ചെ കോലഴി പഞ്ചായത്ത് തിരൂര്‍  പുത്തന്‍മടം കുന്ന് ശങ്കരഞ്ചിറ മാട്ടുകുളം റോഡില്‍ പുലിയോട് സാമ്യമുള്ള ജീവി നടന്ന് പോകുന്നത് കണ്ടതാണ് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുന്നത്. 

പ്രദേശവാസി ചിറ്റിലപിള്ളി ജോര്‍ജ് പറമ്പില്‍  സ്ഥാപിച്ച ക്യാമറയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവി നടന്നു നീങ്ങുന്ന ദൃശ്യം പതിഞ്ഞത്. നാട്ടുകാര്‍ സ്ഥലത്ത് പരിശോധന നടത്തി. വനം വകുപ്പിനെയും വിവരം ധരിപ്പിച്ചു. 

പാലക്കാട് ഉമ്മിനിയില്‍ ജനവാസ മേഖലയിലാണ് പുലി പ്രസവിച്ച് കിടന്നിരുന്നതെന്നാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്.