കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ്: 30% ഡിസ്കൗണ്ട് ഒരു മാസം കൂടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2022 08:48 AM  |  

Last Updated: 26th March 2022 08:48 AM  |   A+A-   |  

ksrtc

കെഎസ്ആര്‍ടിസി / ഫയല്‍ചിത്രം

 

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഓൺലൈൻ ടികറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൽകി വന്നിരുന്ന 30% ഡിസ്കൗണ്ട് ഒരു മാസത്തേക്ക് കൂടി നീട്ടി. ഓൺലൈൻ ടികറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് ഏപ്രിൽ 30 വരെ ടിക്കറ്റ് തുകയുടെ 70% നൽകിയാൽ മതി. ചാർജ് വർധന നടപ്പാക്കിയാൽ ഈ ആനുകൂല്യം ലഭിക്കില്ല. 

മുൻകൂർ ടികറ്റ് ബുകിംഗ് സൗകര്യം ഉൾപെടെ കെഎസ്ആർടിസിയുടെ വെബ്‌സൈറ്റിലും, എന്റെ കെഎസ്ആർടിസി മൊബൈൽ ആപിലും ലഭ്യമാക്കിയിട്ടുണ്ട്. ഫെയർ റിവിഷൻ നടപ്പിലാക്കിയാൽ ഈ ആനുകൂല്യം ലഭിക്കുകയില്ലെന്നും അതിന് മുന്നോടിയായി പരമാവധി യാത്രക്കാർ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും കെഎസ്ആർടിസി അറിയിച്ചു.