പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 08:39 PM  |  

Last Updated: 27th March 2022 08:39 PM  |   A+A-   |  

Pension distribution

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും വര്‍ധിപ്പിച്ചു. പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശാദായവും ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 

1എ വിഭാഗത്തിന്റെ മിനിമം പെന്‍ഷന്‍ 3500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3000 രൂപയായുമാണ് വര്‍ധിപ്പിച്ചത്. അംശാദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7000 രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കും. ഏപ്രില്‍ ഒന്നു മുതല്‍ 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയുമായിരിക്കും പ്രതിമാസ അംശാദായം.