എട്ടുദിവസത്തിനിടെ വര്‍ധിച്ചത് ആറുരൂപയോളം; ഇന്നും ഇന്ധനവില കൂട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 06:35 AM  |  

Last Updated: 29th March 2022 06:35 AM  |   A+A-   |  

Petrol, diesel price

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിപ്പിച്ചത്. എട്ടു ദിവസത്തിനിടെ, പെട്രോളിന് കൂടിയത് 5.23 രൂപയാണ്. ഡീസലിന് 5.06 രൂപയും.

കഴിഞ്ഞ ദിവസവും എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നു.137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്. 

വരും ദിവസങ്ങളിലും നഷ്ടം നികത്താന്‍ എണ്ണകമ്പനികള്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 നവംബറിനും 2022 മാര്‍ച്ചിനും ഇടയില്‍ ഇന്ധനവില വര്‍ധിപ്പിക്കാത്തതിനാല്‍ ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നീ കമ്പനികള്‍ക്ക് 19,000 കോടിയുടെ നഷ്ടമുണ്ടാവുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസ് പ്രവചിച്ചിരുന്നു.