ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗങ്ങള്‍ അല്ല; പണിമുടക്കിന് എതിരെ തരൂര്‍

ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആര്‍ക്കും  അവകാശമില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് എതിരായ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന് എതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 'പ്രതിഷേധം അവകാശമാണ്. ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്.'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പണിമുടക്കില്‍ ആളൊഴിഞ്ഞ തിരുവനന്തപുരം നഗത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ കുറിപ്പ്. 

ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നു. വിമര്‍ശനങ്ങളെ തള്ളി ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളും രംഗത്തെത്തി. ഇതിന് പിന്നാലെയാണ്, ഇത്തരം സമര മാര്‍ഗങ്ങള്‍ക്ക് താന്‍ എതിരാണ് എന്ന് വ്യക്തമാക്കി തരൂര്‍ രംഗത്തുവന്നിരിക്കുന്നത്. 

'ഹര്‍ത്താലിനെ ഞാന്‍ എന്നും എതിര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ ഹര്‍ത്താല്‍ കൊണ്ടുള്ള അടച്ച് പൂട്ടലുകള്‍ കൊണ്ടു കൂടി യാതനകള്‍ അനുഭവിക്കുന്നു. പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആര്‍ക്കും  അവകാശമില്ല.അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ അല്ല.'-തരൂര്‍ കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com