പുതിയ ഓട്ടോറിക്ഷ നിരക്കിന് എതിരെ സിഐടിയു; 'മാറ്റം വരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 09:26 PM  |  

Last Updated: 30th March 2022 09:26 PM  |   A+A-   |  

citu

സിഐടിയു പതാക/ ഫയല്‍ ചിത്രം


തിരുവനന്തപുരം: പുതിയ ഓട്ടോറിക്ഷാ നിരക്കു വര്‍ധനയ്ക്ക് എതിരെ സിഐടിയു. പുതിയ നിരക്ക് തൊഴിലാളികള്‍ക്കു ഗുണം ചെയ്യില്ലെന്നും തൊഴിലാളികളുടെ പ്രതിഫലം കുറഞ്ഞുവെന്നും സിഐടിയു ആരോപിച്ചു. രണ്ടു കിലോമീറ്ററിന് 33:50 രൂപ ലഭിച്ചിരുന്നത് 30 രൂപയായി കുറഞ്ഞുവെന്നും നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും സിഐടിയു വ്യക്തമാക്കി.

ബസ് ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം ഓട്ടോ, ടാക്‌സി നിരക്കും കൂട്ടിയിരുന്നു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാണാക്കിയത്. രണ്ടു കിലോമീറ്ററിനാണ് 30 രൂപ. നേരത്തെ മിനിമം ചാര്‍ജ് 15 രൂപയായിരുന്നു. മിനിമം ചാര്‍ജിനു ശേഷമുള്ള കിലോമീറ്റര്‍ നിരക്ക് 15 രൂപയാണ്. ഇത് നേരത്തെ 12 രൂപയായിരുന്നു. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. 1500 സിസിക്ക് മുകളില്‍ 200ല്‍ നിന്ന് 225 രൂപയാക്കി. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്ന് 20 രൂപയാക്കും. രാത്രികാല യാത്രക്ക് നിലവിലുള്ള ചാര്‍ജ് തുടരും.

മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കാനുള്ള തീരുമാനത്തിനും എല്‍ഡിഎഫ് അംഗീകാരം നല്‍കി. പിന്നീടുന്ന ഓരോ കിലോമീറ്ററിനും 1 രൂപ വര്‍ധിപ്പിക്കും. എന്നാല്‍ വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. കണ്‍സഷന്‍ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാന്‍ കമ്മീഷനെ നിയമിക്കും.