സില്‍വര്‍ ലൈനിന്റെ പേരില്‍ വായ്പ തടയരുത്: ബാങ്കുകളോട് ധനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 09:25 PM  |  

Last Updated: 31st March 2022 09:25 PM  |   A+A-   |  

kn_balagopal

ഫയല്‍ ചിത്രംകെഎന്‍ ബാലഗോപാല്‍/

 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ജനങ്ങള്‍ക്ക് വായ്പ തടയരുതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിക്കായി അളവ് നടക്കുന്നതിന്റെ പേരില്‍ വായ്പ തടയാനാകില്ല. അങ്ങനെയുണ്ടായാല്‍ ബാങ്കേഴ്‌സ് കമ്മിറ്റി, റിസര്‍വ് ബാങ്ക് അടക്കം സംവിധാനമുണ്ടെന്നും പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈനിന്റെ പ്രാഥമിക പഠനമാണ് നടക്കുന്നത്. വായ്പാ തടസ്സം അടക്കം ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. ബാങ്കുകള്‍ക്ക് വായ്പ തടയാന്‍ പറ്റില്ല. ഇത്തരം പ്രചാരണ പരിപാടിയില്‍ ബാങ്കുകള്‍ വീഴാന്‍ പാടില്ല.വരുന്ന പരാതികളില്‍ അത് നോക്കിതന്നെ സര്‍ക്കാര്‍ ഇടപെടും. ചെയ്യാന്‍ പാടില്ലാത്തതാണ് ഇക്കാര്യമെന്നും ധനമന്ത്രി പറഞ്ഞു.