പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 05:48 PM  |  

Last Updated: 31st March 2022 05:48 PM  |   A+A-   |  

panniyankara

ഫയല്‍ ചിത്രം

 

തൃശൂർ:  പന്നിയങ്കര ടോൾ പ്ലാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും. എല്ലാ വിഭാഗങ്ങളിലും ഏകദേശം 10 ശതമാനം വരെ വർധനയുണ്ടാകും. മാർച്ച് ഒമ്പതു മുതൽ ടോൾ പിരിവ് ആരംഭിച്ച പന്നിയങ്കരയിൽ പ്രതിഷേധങ്ങൾക്കിടയിലാണ് വീണ്ടും വർധിപ്പിക്കുന്നത്. 

മറ്റ് ടോൾ പ്ലാസകളിൽനിന്ന്‌ വ്യത്യസ്‌തമായി വൻതുകയാണ് നിലവിൽ പന്നിയങ്കരയിൽ ടോൾ ഈടാക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. 

നിലവിൽ പ്രദേശവാസികളിൽനിന്നും സ്വകാര്യ ബസുകളിൽനിന്നും സ്‌കൂൾ വാഹനങ്ങളിൽനിന്നും ടോൾ പിരിക്കുന്നില്ല. കഴിഞ്ഞ ദിവസം സ്വകാര്യ ബസുകളിൽ നിന്നും  ടോറസ് ലോറികളിൽ നിന്നും ടോൾ പിരിക്കുന്നതിനെതിരെ  വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.