'സ്ത്രീക്ക് നീതി ഉറപ്പാക്കുന്നവര്‍ക്കേ സ്ത്രീപക്ഷ കേരളം വാര്‍ത്തെടുക്കാനാകൂ'; സര്‍ക്കാരിന് കത്തയച്ച് ഡബ്ല്യുസിസി

ഹേമകമ്മീഷന്‍ പഠനറിപ്പോര്‍ട്ടിന്‍മേല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടും നടപടിയുണ്ടായിട്ടില്ലെന്നത് ഞങ്ങളെ ആശങ്കാകുലരാക്കുന്നു
മുഖ്യമന്ത്രിക്കൊപ്പം ഡബ്ല്യുസിസി അംഗങ്ങള്‍
മുഖ്യമന്ത്രിക്കൊപ്പം ഡബ്ല്യുസിസി അംഗങ്ങള്‍


കൊച്ചി: മന്ത്രി പി രാജീവിന് കത്തയച്ച് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തത് ആശങ്കയുണ്ടാക്കുന്നതായും കമ്മറ്റിയുടെ പഠനം ചര്‍ച്ച ചെയത് നടപടിയെടുക്കണമെന്നും പി രാജീവിന് അയച്ച കത്തില്‍ പറയുന്നു. സ്ത്രീക്ക് നീതി ഉറപ്പാക്കുന്നവര്‍ക്കേ സ്ത്രീപക്ഷ കേരളം വാര്‍ത്തെടുക്കാനാകൂ. എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തരപരാതി പരിഹാരസമിതികള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു

ഡബ്ല്യുസിസി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി  ഞങ്ങള്‍ നടത്തിയ മീറ്റിങ്ങില്‍ 
(21/01/2022) സമര്‍പ്പിച്ച കത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു.  കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര.


അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ ), കണ്ടെത്തലുകളും ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് കമ്മിറ്റികള്‍ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങള്‍ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവണ്‍മെന്റ്  പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്.
നാലാം തീയതി ഗവണ്‍മെന്റ് ക്ഷണിച്ച മീറ്റിങ്ങില്‍ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങള്‍ പങ്കെടുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com