ഉമ തോമസ് മത്സരിക്കുമോ?; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 08:01 AM  |  

Last Updated: 03rd May 2022 08:01 AM  |   A+A-   |  

congress leaders

കെ സുധാകരൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ/ ഫയൽ ചിത്രം

 

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. 

അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്‌നി ഉമ തോമസിന്റെ പേരിനാണ് മുന്‍തൂക്കം. നേരത്തെ മത്സരത്തിന് ഇല്ലെന്ന് പറഞ്ഞിരുന്ന ഉമ തോമസ്, കഴിഞ്ഞ ദിവസം മത്സരസാധ്യത തള്ളാതിരുന്നത് അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്. മത്സരിക്കണോയെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഉമ തോമസ് പ്രതികരിച്ചത്. 

വി ടി ബല്‍റാം, ദീപ്തിമേരി വര്‍ഗീസ്, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ് തുടങ്ങി നിരവധി പേരുകളും ഉയരുന്നുണ്ട്. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ എത്രയും വേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എഐസിസിയുടെയും യുഡിഎഫ് ഘടകകക്ഷികളുടെയും സമ്മതത്തോടെ എത്രയും വേഗത്തില്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. കെ റെയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും, സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളും ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കാം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ