സ്വര്‍ണവിലയില്‍ മാറ്റമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2022 09:54 AM  |  

Last Updated: 03rd May 2022 09:54 AM  |   A+A-   |  

Gold prices

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 37,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4720 രൂപയാണ് .

കഴിഞ്ഞ മാസത്തിന്റെ പകുതിയില്‍ ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 39,880 രൂപയാണ് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

തുടര്‍ന്ന് വില പടിപടിയായി താഴുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചക്കിടെ ഏകദേശം രണ്ടായിരം രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കാം

കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ, അത്യാധുനിക ഫിംഗര്‍ സുരക്ഷ സംവിധാനം; 'ടെക്‌നോ ഫാന്റം എക്‌സ്' വിപണിയില്‍, സവിശേഷതകള്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ