ചെറുവത്തൂരില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു; ഒഴിവായത് വന്‍ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 05:37 PM  |  

Last Updated: 04th May 2022 05:37 PM  |   A+A-   |  

bus_accident

കാസര്‍കോട് ബസ്സപകടം / ടെലിവിഷന്‍ ചിത്രം

 

കാസര്‍കോട്: ചെറുവത്തൂരില്‍ മട്ടാലയില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. 

ചെറുവത്തൂരില്‍ മട്ടലായില്‍ ദേശീയ പാതയില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.  കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന ഫാത്തിമാ ബസ്സാണ് തലകീഴായി മറിഞ്ഞത്. ഇതൊരു സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടസമയത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നു.

പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടുപേരുടെ പരിക്ക് സാരമാണ്. ഒരുസ്ത്രീക്കും ഒരുകുട്ടിക്കുമാണ് സാരമായി പരിക്കേറ്റത് ഫയര്‍ഫോഴും പൊലീസും ഉടന്‍ തന്നെ സ്ഥലത്തെിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി.