തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 08:32 AM  |  

Last Updated: 04th May 2022 08:32 AM  |   A+A-   |  

thrissur pooram

തൃശൂര്‍ പൂരം, ഫയൽ ചിത്രം

 

തൃശൂർ: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പാറമേക്കാവിലും തിരുവമ്പാടിയിലും എട്ട് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. 10നാണ് പൂരം. എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. 11ന് ഉപചാരം ചൊല്ലും.

പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. പിന്നീട് തിരുവമ്പാടിയിലും കൊടിയേറും. പാറമേക്കാവിൽ രാവിലെ ഒൻപത് മണിക്കും 10.30നും ഇടയിലാണ് കൊടിയേറ്റ്. ഒൻപതുമണിക്ക് ഭ​ഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് ദേശക്കാരാണു താൽക്കാലിക കൊടിമരത്തിൽ സിംഹമുദ്രയുള്ള കൊടി ഉയർത്തുക. ക്ഷേത്രമുറ്റത്തെ പാലമരത്തിലും തേക്കിൻകാട്ടിലെ മണികണ്ഠനാലിലും കൊടി ഉയർത്തും. 

തിരുവമ്പാടിയിൽ രാവിലെ 10ഛ30ന് ദേശക്കാർ കൊടിയേറ്റും. ഭ​ഗവതിയെ 3ഛ30ന് പുറത്തേക്ക് എഴുന്നള്ളിക്കും. 

ഈ വാർത്ത കൂടി വായിക്കാം 

ദേവനന്ദയുടെ ജീവനെടുത്തത് ഷി​ഗെല്ല; ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ