അസാനി ഇന്ന് ദുര്‍ബലമായേക്കും, കോഴിക്കോട് മലയോരമേഖലയില്‍ കനത്തമഴ; തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട്, സംസ്ഥാനത്ത് 54% അധിക വേനല്‍ മഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 08:09 AM  |  

Last Updated: 11th May 2022 08:09 AM  |   A+A-   |  

rain IN KERALA

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'അസാനി' ചുഴലിക്കാറ്റ് ഇന്നത്തോടെ ദുര്‍ബലമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കോട്ടയത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയില്‍ കനത്തമഴയാണ് പെയ്തത്. തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. താമരശേരിയില്‍ മരംവീണ് വൈദ്യുതി ബന്ധം തകരാറിലായി.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രി ശക്തമായ മഴയാണ് പെയ്തത്. തീക്കോയ്, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളില്‍ മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞു. ഈരാട്ടുപേട്ട ടൗണ്‍ കോസ് വേ, കോളജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെ മഴയ്ക്ക് ശമനം ഉണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

തിങ്കള്‍ മുതല്‍ ചൊവ്വ രാവിലെ വരെ മിക്ക ജില്ലകളിലും മഴ ലഭിച്ചു. കരിപ്പൂരിലും (5.86 സെന്റിമീറ്റര്‍) കോഴിക്കോട്ടുമാണു (4.73 സെന്റിമീറ്റര്‍) കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ വരെ 54% അധിക വേനല്‍ മഴ ലഭിച്ചതായാണു കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം  

അഴിയ്ക്കുള്ളില്‍ ആകുമോ?; പി സി ജോര്‍ജിനും സര്‍ക്കാരിനും ഇന്ന് നിര്‍ണായകം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ