വില്ലനായി മഴ: മാറ്റിവച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 06:44 AM  |  

Last Updated: 11th May 2022 06:44 AM  |   A+A-   |  

Thrissur_Pooram_Fireworks

തൃശ്ശൂര്‍ പൂരം/ ഫയൽ ചിത്രം

 

തൃശ്ശൂര്‍: കനത്ത മഴയെത്തുടർന്ന് മാറ്റിവച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടത്തും. ഇന്ന് പുലര്‍ച്ച മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ടാണ് മാറ്റിവച്ചത്. 

ചൊവ്വാഴ്ച കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. പകൽപൂരങ്ങൾ മഴയില്ലാതെ അവസാനിച്ചെങ്കിലും കുടമാറ്റത്തിന്‍റെ അവസാനം മഴയിലായിരുന്നു. വൈകിട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. കാലാവസ്ഥ അനുകൂലമാകുന്ന സന്ദര്‍ഭത്തില്‍ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചിരുന്നു.

പകല്‍പ്പൂരവും അനുബന്ധ ചടങ്ങുകളും നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം  

സംസ്ഥാനത്ത് ശക്തമായ മഴ, ആറുജില്ലകളില്‍ മുന്നറിയിപ്പ്; മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ