'ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ല..!!'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 03:24 PM  |  

Last Updated: 11th May 2022 03:24 PM  |   A+A-   |  

kv_thomas

കെവി തോമസ്

 

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ പരിഹസിച്ച് ടി സിദ്ദിഖ് എംഎല്‍എ. എന്തിനാ പോയത്..? 'ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ല..' എന്ന അടിക്കുറിപ്പോടെ വിഭവ സമൃദ്ധമായ ഭക്ഷണം പ്ലേറ്റില്‍ നിറച്ചുവച്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണച്ച് രംഗത്തെത്തിയത്. മറ്റാര്‍ക്കും കിട്ടാത്ത പദവികള്‍ കോണ്‍ഗ്രസ് കെവി തോമസിന് വച്ചു നീട്ടിയപ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ചോര നീരാക്കി പണിയെടുത്ത പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ് ചെയ്തത് എന്ന തരത്തിലാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ജോ ജോസഫിന്റെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും കെവി തോമസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

വിദ്യാര്‍ഥിനിയെ ഇറക്കിവിട്ടത് അപലപനീയം; മതനേതൃത്വത്തിന്റെത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നടപടി; വനിതാ കമ്മീഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ