'ഷഹനയെ ഭര്‍ത്താവ് കൊന്നത്, ഇന്ന് ജന്മദിനം, ആത്മഹത്യ ചെയ്യില്ല'; നീതി ലഭിക്കണമെന്ന് ഉമ്മ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2022 12:40 PM  |  

Last Updated: 13th May 2022 12:40 PM  |   A+A-   |  

shahana_2

ഉമൈബ, ഷഹന

 

കാസര്‍കോട്: നടിയും മോഡലുമായ ഷഹനയെ ഭര്‍ത്താവ് സജ്ജാദ് കൊന്നതെന്ന് ഉമ്മ ഉമൈബ. മകളെ കൂടുതല്‍ സ്ത്രീധനം ചോദിച്ചു സജ്ജാദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ഉമൈബ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനായ ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹത സംശയിച്ച് സജ്ജാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അതിനിടെയാണ് തന്റെ മകളെ സജ്ജാദ് കൊന്നതാണ് എന്ന് ബന്ധുക്കള്‍ ആരോപിച്ചത്.

കൂടുതല്‍ സ്ത്രീധനം ചോദിച്ച് മകളെ സജ്ജാദ് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ഉമൈബ പറയുന്നു. ഷഹനയെ സജ്ജാദ് കൊന്നതാണ്. പണത്തിനായി കൊന്നതാണ്. അടുത്തിടെ പരസ്യത്തില്‍ അഭിനയിച്ചതിന് ചെക്ക് കിട്ടിയിരുന്നു. ഇത് കിട്ടാന്‍ വേണ്ടിയും ഉപദ്രവിച്ചിരുന്നു. 'എന്റെ മോളുടെ മരണത്തില്‍ നീതി കിട്ടണം. അവനെതിരെ കൊലക്കുറ്റം തന്നെ ചുമത്തണം. എന്റെ മോളുടെ ജന്മദിനമാണ് ഇന്ന്. മകള്‍ ആത്മഹത്യ ചെയ്യില്ല. മരിച്ചിടത്ത് പോലും പോകാന്‍ പേടിയാണ് മകള്‍ക്ക്'- ഉമൈബ പറയുന്നു.

ഒരുവര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍കോട് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും.

ഈ വാര്‍ത്ത കൂടി വായിക്കാം

കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ