കാലവർഷം മേയ്‌ 27ന് എത്തും; മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നു, ഇത്തവണ അധിക മഴ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 09:25 AM  |  

Last Updated: 14th May 2022 09:51 AM  |   A+A-   |  

rain IN KERALA

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം മേയ്‌ 27ന് എത്താൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ സ്ഥിതി മാറിയാൽ ഇത് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ട്. കേരള,​ ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യ ബന്ധനം നിരോധിച്ചു.

വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കും. മേയ് 23 മുതൽ മഴയ്ക്ക് അനുകൂല സാഹചര്യമെന്നാണു നിഗമനം. നാളെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷം എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആൻഡമാനിൽ കാലവർഷം എത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെത്തും. കഴിഞ്ഞ വർഷം ജൂൺ മൂന്നിനും 2020ൽ ജൂൺ ഒന്നിനുമായിരുന്നു കാലവർഷം വന്നത്. മുൻ വർഷങ്ങളെക്കാൾ ഇത്തവണ അധിക മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി 'നേച്ചര്‍' മാഗസിന്റെ പോര്‍ട്ട്ഫോളിയോ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അതിനാല്‍ കാലവര്‍ഷം കൂടുതല്‍ കനക്കാനാണ് സാധ്യത.  

ഈ വാർത്ത കൂടി വായിക്കാം

ഇന്നും കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ