അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി, കരമന, കിള്ളിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം; പുലമണ്‍തോട് കരകവിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 09:09 AM  |  

Last Updated: 15th May 2022 09:09 AM  |   A+A-   |  

aruvikkara DAM

അരുവിക്കര ഡാം/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകള്‍ കൂടി ഉയര്‍ത്തി.കരമന, കിള്ളിയാര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയില്‍ കൊട്ടാരക്കര പുലമണ്‍തോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ചു.

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലുമാണ് ഇന്നലെ രാത്രി മുതല്‍ മഴ ലഭിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. 

അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള തീരത്ത് നിന്ന് മത്സ്യബന്ധനം നിരോധിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യത; റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ