കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ വിവാദം; ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നെന്ന് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2022 08:12 PM  |  

Last Updated: 17th May 2022 08:12 PM  |   A+A-   |  

kannur university

ഫയല്‍ ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പറിനെ ചൊല്ലി വിവാദം. ആറാം സെമസ്റ്റര്‍ ഫിസിക്‌സ് ബിരുദ പരീക്ഷയുടെ ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്ന് ചോദിച്ചതായാണ് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഉയര്‍ന്ന പരാതി. 

ഇലക്റ്റീവ് പേപ്പറുകളായ മെറ്റീരിയല്‍ സയന്‍സ്, നാനോ സയന്‍സ്  എന്നി വിഷയങ്ങളിലെ സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ഭൂരിഭാഗവും സിലബസിന് പുറത്ത് നിന്നാണ് ചോദിച്ചതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. 

നാനോ സയന്‍സിന്റെ ചോദ്യ പേപ്പറില്‍ രണ്ടു ചോദ്യങ്ങള്‍ മാത്രമാണ് സിലബസില്‍ നിന്നുണ്ടായതെന്നും അധ്യാപകര്‍ പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും ചോദ്യ പേപ്പര്‍ പരിശോധിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം

'കുറ്റകൃത്യത്തെ കുറിച്ച് അറിയില്ല'; മുന്‍കൂര്‍ ജാമ്യം തേടി ഷൈബിന്റെ ഭാര്യ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ