നിരീശ്വരവാദികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യം വയ്ക്കുന്നു: മാര്‍ ആന്‍ഡ്യൂസ് താഴത്ത്   

തൃശൂര്‍ മെത്രാനായ ശേഷം 18 വര്‍ഷത്തിനിടെ അമ്പതിനായിരത്തോളം പേര്‍ കുറഞ്ഞു
കുടുംബോത്സവം ഉദ്ഘാടനം ചെയ്ത് മാന്‍ ആന്‍ഡ്ര്യൂസ് താഴത്ത് സംസാരിക്കുന്നു/വിഡിയോ ദൃശ്യം
കുടുംബോത്സവം ഉദ്ഘാടനം ചെയ്ത് മാന്‍ ആന്‍ഡ്ര്യൂസ് താഴത്ത് സംസാരിക്കുന്നു/വിഡിയോ ദൃശ്യം

തൃശൂര്‍: നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ട് പോവുകയാണെന്ന് തൃശൂര്‍   അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്ര്യൂസ് താഴത്ത്. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ച് നടന്ന കുടുംബോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. 

നിരീശ്വരവാദ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവനും നെറ്റ്‌വര്‍ക്ക് ഉണ്ടെന്ന് ഒരു സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായി ബിഷപ്പ് വ്യക്തമാക്കി. വിശ്വാസികളായ പെണ്‍കുട്ടികളെ ആണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. വിശ്വാസത്തില്‍ നിന്ന് അകറ്റുന്ന ഈ പ്രതിസന്ധി കാലത്ത് കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാന്‍ കഴിയില്ല. തൃശൂര്‍ മെത്രാനായ ശേഷം 18 വര്‍ഷത്തിനിടെ അമ്പതിനായിരത്തോളം പേര്‍ കുറഞ്ഞു- ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. 

ജസ്റ്റിസ് കുര്യന്‍ ജോസഫ് ചടങ്ങില്‍  വിഷയാവതരണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മോര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഫ്രാന്‍സിസ് ആളൂര്‍ സംസാരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍്ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com