പെരിങ്ങല്‍ക്കുത്ത്, അരുവിക്കര ഡാമുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം, റവന്യു മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th May 2022 04:55 PM |
Last Updated: 19th May 2022 04:55 PM | A+A A- |

ചിത്രം: എക്‌സ്പ്രസ്
തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിലൊന്ന് തുറന്നു. നാല് ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. രണ്ട്, മൂന്ന്,നാല് ഷട്ടറുകള്‍ ആകെ 110 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. റവന്യൂ മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തിര ഘട്ടങ്ങളില്‍ വബന്ധപ്പെടേണ്ട നമ്പര്‍ - 8078548538.
കാസര്‍കോട് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. പുഴയിലെ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ 10 ഷട്ടറുകള്‍ ഉയര്‍ത്തി. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും, രണ്ട് ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ആകെ 9 മീറ്ററാണ് ഇപ്പോള്‍ ഉയര്‍ത്തിയിട്ടുള്ളത്. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി.
ഇടമലയാറില്‍ നിന്നും ലോവര്‍പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം കനത്ത മഴ: പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ