ശബരിഗിരി പദ്ധതി: മൂന്നാമത്തെ ജനറേറ്ററും തകരാറില്‍; ഉത്പാദനം 175 മെഗാവാട്ട് കുറയും

വൈദ്യുതി ഉത്പാദനത്തില്‍ മൊത്തം 175 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍ ഒരു ജനറേറ്റര്‍ കൂടി കേടായി. അഞ്ചാം നമ്പര്‍ ജനറേറ്ററാണ് തകരാറിലായത്. ഇതോടെ തകരാറിലായ ജനറേറ്ററുകളുടെ എണ്ണം മൂന്നായി. നിലവില്‍ നാല് , ആറ് നമ്പര്‍ ജനറേറ്ററുകളുടെ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. 

ഇതേത്തുടര്‍ന്ന് വൈദ്യുതി ഉത്പാദനത്തില്‍ മൊത്തം 175 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. ഇടുക്കിയില്‍ നിന്നും വിദഗ്ധരെത്തി തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി. ആകെ ആറു ജനറേറ്ററുകളാണ് ശബരിഗിരി പദ്ധതിക്കുള്ളത്. 

നിലവില്‍ 30 ശതമാനം ജലം സംഭരണിയിലുണ്ട്. കാലവര്‍ഷം എത്തുന്നതോടെ സംഭരണി നിറയുമെന്നും പരമാവധി വൈദ്യുതി ഉത്പാദനം നടത്താമെന്നുമുള്ള പ്രതീക്ഷിയിലിരിക്കേയാണ് തകരാറുണ്ടായത്. പ്രതിവര്‍ഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ജലവൈദ്യുതപദ്ധതിയാണ് ശബരിഗിരി പദ്ധതി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com