കാരുണ്യയുടെ 80 ലക്ഷം ഓട്ടോ ഡ്രൈവർക്ക്, അമ്പലം പണിക്കും കൂട്ടുകാരന്റെ കല്യാണത്തിനും സഹായിക്കാൻ മഹാദേവൻ

ഓട്ടോ സ്റ്റാറ്റിന്റെ എതിർവശത്തുള്ള ബാലാജി ലക്കി സെന്ററിൽ നിന്ന് ഇന്നലെയാണ് മഹാദേവൻ ടിക്കറ്റ് എടുക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി; കേരള സംസ്ഥാന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം മറയൂർ സ്വദേശിയായ ഓട്ടോഡ്രൈവർക്ക്. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് മറയൂർ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മഹാദേവന്(53) ലഭിച്ചത്. ഓട്ടോ സ്റ്റാറ്റിന്റെ എതിർവശത്തുള്ള ബാലാജി ലക്കി സെന്ററിൽ നിന്ന് ഇന്നലെയാണ് മഹാദേവൻ ടിക്കറ്റ് എടുക്കുന്നത്. പിപി 874217 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. 

സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള മഹാദേവന് ഇതിനു മുൻപും സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ചെറിയ തുകകളായിരുന്നു. ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് മറയൂർ സർവീസ് സ​ഹകരണ ബാങ്കിൽ നിക്ഷേപിച്ചു. 

സമ്മാനത്തുകയിൽ നിന്ന് കുറച്ചെടുത്ത് നാട്ടിലെ നിർമാണത്തിലിരിക്കുന്ന ദേവി ക്ഷേത്രത്തിന്റെ പണിക്കു കൊടുക്കുമെന്ന് മഹാദേവൻ പറഞ്ഞു. കൂടാതെ സുഹൃത്തും ബന്ധുവുമായ അരുണ​ഗിരിയുടെ വിവാഹത്തിനും സഹായിക്കും. ബാക്കി തുക ബാധ്യതകൾ തീർക്കാനും ഏകമകന്റെ പഠനത്തിന് ചെലവഴിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ലതയാണ് മഹാദേവന്റെ ഭാര്യ. കോയമ്പത്തൂരിൽ സഹകരണ മാനേജ്മെന്റ് വിദ്യാർത്ഥിയായ ചന്ദ്രു മകനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com