കളിച്ചുകൊണ്ടിരിക്കെ പൂച്ചക്കുഞ്ഞ് പൈപ്പിനുള്ളിൽ കുടുങ്ങി; അ​ഗ്നിരക്ഷാ സേന തുണയായി

മുക്കം അഗ്നിരക്ഷാ സേനയാണ് നാല് മാസം മാത്രം പ്രായമായ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: പൈപ്പിനുള്ളിൽ കഴുത്ത് കുരുങ്ങിയ പൂച്ചക്കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടുത്തി അ​ഗ്നിരക്ഷാ സേന. കോഴിക്കോട് മുക്കത്താണ് സംഭവം. കൊടിയത്തൂരിലെ വീട്ടിലെ പൈപ്പിനുള്ളിലായിരുന്നു പൂച്ച അകപ്പെട്ടത്. മുക്കം അഗ്നിരക്ഷാ സേനയാണ് നാല് മാസം മാത്രം പ്രായമായ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. 

കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ പൂച്ചക്കുഞ്ഞിന്റെ തല പൈപ്പിനുള്ളിൽ കുടുങ്ങുകയായിരുന്നു. തല തിരിക്കാനോ പാലു കുടിക്കാൻ പോലും  പറ്റാത്ത പൂച്ചയുടെ അവസ്ഥ എന്റെ മുക്കം എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഇട്ടതോടെയാണ് രക്ഷാപ്രവർത്തനം.

എന്റെ മുക്കം സന്നദ്ധ സേന ചീഫ് കോ ഓർഡിനേറ്റർ ഷംസീർ മെട്രോയുടെ നേതൃത്വത്തിൽ ഉടൻ ഫയർ സ്റ്റേഷനിലെത്തിച്ച പൂച്ചക്കുഞ്ഞിനെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കട്ടറുപയോഗിച്ചാണ് രക്ഷിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com