'99 നൂറാക്കാൻ നടക്കുന്നു, പക്ഷേ നൂറായത് തക്കാളി'- പരിഹസിച്ച് വിഡി സതീശൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2022 01:21 PM  |  

Last Updated: 22nd May 2022 01:21 PM  |   A+A-   |  

vd_satheesan

ഫയല്‍ ചിത്രം

 

കൊച്ചി: വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാരിന് വിപണിയിൽ ഇടപെടാൻ കഴിയുന്നില്ലെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ രം​ഗത്തെത്തിയത്. തൃക്കാക്കരയിൽ 99 നൂറാക്കാൻ നടക്കുകയാണ്. പക്ഷേ നൂറായത് വിപണിയില്‍ തക്കാളിയുടെ വിലയാണെന്നും അദ്ദേഹം പരിഹസിച്ചു. 

വിലക്കയറ്റം അതി രൂക്ഷമായിട്ടും സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഇന്ധന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രം ഇന്ധന നികുതി കൂട്ടിയതു കൊണ്ട് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ചത് 6000 കോടിയുടെ അധിക വരുമാനമാണ്. ഇതില്‍ നിന്ന് ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട കേസില്‍ യുഡിഎഫ് എന്നും അതിജീവിതയ്‌ക്കൊപ്പമാണ്. കേസ് അട്ടിമറിക്കപ്പെട്ടാല്‍ ശക്തമായ പ്രക്ഷോഭമുണ്ടാവും. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് എന്ന് തോന്നിയിട്ടാണ് അഭിപ്രായം പറയാതിരുന്നത്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാവരുത്. അന്വേഷണം ഇപ്പോഴും നടക്കുകയാണ്. അതിന് മുന്നേ എങ്ങനെയാണ് കുറ്റപത്രം സമര്‍പ്പിക്കുകയന്നും സതീശന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

പാര്‍ട്ടിക്ക് പിരിവ് നല്‍കിയില്ല; മര്‍ദ്ദനം, അസഭ്യം വിളി; ഹോട്ടല്‍ തല്ലിത്തകര്‍ത്തു; സിപിഐ പ്രവർത്തകർക്കെതിരെ പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ