7777 എന്ന കാര്‍ നമ്പര്‍; കോട്ടയത്ത് യുവ വ്യാപാരി മുടക്കിയത് 8.80 ലക്ഷം രൂപ 

കിയ കാർണിവൽ ലിമോസിൻ പ്ലസ്‌ മോഡൽ കാറിന് കെ എൽ 05 എ വൈ 7777 എന്ന നമ്പറാണ് സ്വന്തമാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


കോട്ടയം: 8.80 ലക്ഷം രൂപ മുടക്കി കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കി യുവ വ്യാപാരി. അയർക്കുന്നം കുടകശേരിൽ വല്ല്യേരിൽ ടോണി വർക്കിച്ചനാണ്‌ 8.80 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയത്. ജില്ലയിലെ റെക്കോഡ്‌ തുകയാണ് ഇത്.

കിയ കാർണിവൽ ലിമോസിൻ പ്ലസ്‌ മോഡൽ കാറിന് കെ എൽ 05 എ വൈ 7777 എന്ന നമ്പറാണ് സ്വന്തമാക്കിയത്. ഇയാളുടെ മുൻ വാഹ​നങ്ങളായ ജാഗ്വറിനും, കിയാ സെൽടോസിനുമെല്ലാം 7777 എന്ന നമ്പറാണ്. പുതിയ കാറിനും ഇതേ നമ്പർ ബുക്ക് ചെയ്തിരുന്നെങ്കിലും ഇതിനായി ഒരാൾക്കൂടി എത്തിയതോടെ മോട്ടോർ വാഹനവകുപ്പ് ഇ-ലേലം നടത്തി. 

45.40 ലക്ഷം രൂപയുടേതാണ് പുതിയ വാഹനം. ‌സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ തുക വിനിയോഗിക്കുമെന്നതിനാൽ ഇത്‌ നഷ്‌ടമായി കണക്കാക്കുന്നില്ലെന്ന്‌ ടോണി പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Oxygen cylinder falls from moving lorry, kills man in Kannur
today top five news
MC Mayin Haji is the Chairman of the Wakf Board.
shoot reels
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com