

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണങ്ങൾ. രാവിലെ 10.30 മുതൽ രാജ്ഭവൻ മുതൽ നിയമസഭാ മന്ദിരം വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി സ്പർജൻകുമാർ വ്യക്തമാക്കി.
എയർപ്പോർട്ട്, ഓൾ സെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്ക്വയർ, ആർആർ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവൻ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ ഒരു കാരണവശാലും പാർക്ക് ചെയ്യുവാൻ പാടില്ല. വൈകുന്നേരം നാല് മുതൽ രാജ്ഭവൻ മുതൽ എയർപോർട്ട് വരെയുള്ള റോഡിലും ഗതാഗത ക്രമീകരണം ഉണ്ടാവും.
ബൈപാസ്സ് വഴി കഴക്കൂട്ടത്ത് നിന്നും സിറ്റിയിലേക്ക് വരുന്നതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ ചാക്ക ഫ്ലൈ ഓവർ , ഈഞ്ചക്കൽ, കൊത്തളം റോഡ് വഴി അട്ടക്കുളങ്ങര പോകണം. പേരൂർക്കട നിന്നും സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഊളൻ പാറ, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, എസ്എംസി വഴിയും, ഈസ്റ്റ് ഫോർട്ട് നിന്നും പേരൂർക്കട പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്ജ് , തമ്പാനൂർ , പനവിള സർവ്വീസ് റോഡ് വഴി ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പേരൂർക്കട വഴിയും പോകണം.
പട്ടത്ത് നിന്ന് സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കുറവൻകോണം കവടിയാർ, അമ്പലമുക്ക്, ഊളൻ പാറ, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ശ്രീമൂലം ക്ലബ് വഴിയും, വട്ടിയൂർക്കാവിൽ നിന്നും സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ മരുതുംകുഴി, ഇടപ്പഴിഞ്ഞി, എസ്എംസി വഴിയും പോകണം. ഈസ്റ്റ് ഫോർട്ട് നിന്നും കഴക്കൂട്ടം കേശവദാസപുരം ശ്രീകാര്യം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ , പനവിള , ബേക്കറി ജംഗ്ഷൻ , വഴുതക്കാട്, എസ്.എം.സി, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, ഊളൻപാറ, അമ്പലമുക്ക്, പരുത്തിപ്പാറ, കേശവദാസപുരം വഴിയുമാണ് പോകേണ്ടത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates