കണ്ടക്ടര്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങി, ഡബിള്‍ ബെല്ലടിച്ച് യാത്രക്കാരന്‍; ഡ്രൈവര്‍ മാത്രമായി 18 കിമീ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st May 2022 08:26 AM  |  

Last Updated: 31st May 2022 08:26 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം


അടൂർ: ഡ്രൈവർ മാത്രമായി കൊട്ടാരക്ക സ്റ്റാൻഡിൽ നിന്ന് അടൂർ വരെ ഓടി കെഎസ്ആർടിസി ബസ്. കൊട്ടാരക്കര സ്റ്റാൻഡിൽ വെച്ച് യാത്രക്കാരിൽ ഒരാൾ ബെല്ലടിച്ചതോടെയാണ് കണ്ടക്ടർ ഇല്ലാതെ ബസ് 18 കിലോമീറ്റർ പോയത്. 

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആർടിസി ബസിലാണ് സംഭവം. കണ്ടക്ടർ കൊട്ടാരക്കര സ്റ്റാൻഡിൽ ശൗചാലയത്തിൽ കയറിയ സമയത്താണ് ഡ്രൈവർ ഇത് അറിയാതെ യാത്രക്കാരിൽ ആരുടേയോ ഡബിൾ ബെല്ലടി കേട്ട് ബസ് എടുത്തത്. 

കണ്ടക്ടർ ശൗചാലയത്തിൽ നിന്ന് തിരികെവന്നപ്പോഴാണ് ബസ് വിട്ടുപോയത് അറിയുന്നത്. പിന്നാലെ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് വിവരം അടൂർ ഡിപ്പോയിൽ അറിയിച്ചു. മുക്കാൽ മണിക്കൂർ കഴിഞ്ഞ് കണ്ടക്ടർ മറ്റൊരു ബസിൽ അടൂരിലെത്തി. ഇതിന് ശേഷമാണ് മൂലമറ്റത്തേക്ക് ബസ് പുറപ്പെട്ടത്. അടൂരേക്ക് കണ്ടക്ടർ എത്തുന്നത് വരെ യാത്രക്കാർ ക്ഷമയോടെ ബസിൽ കാത്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

ബസ് യാത്രയ്ക്കിടെ തുടര്‍ച്ചയായി ശല്യം ചെയ്തു; ഇടിച്ചിട്ട് യാത്രക്കാരി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ