തൃക്കാക്കരയില്‍ വോട്ടെടുപ്പ് തുടങ്ങി; പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

കൃത്യം 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടര്‍മാരുടെ നീണ്ട നിരയാണ് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ സമയങ്ങളില്‍ ബൂത്തുകള്‍ക്ക് മുന്‍പില്‍ കാണുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കൊച്ചി: തൃക്കാക്കരയില്‍ വോട്ടെടുപ്പ് തടങ്ങി. കൃത്യം 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടര്‍മാരുടെ നീണ്ട നിരയാണ് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ സമയങ്ങളില്‍ ബൂത്തുകള്‍ക്ക് മുന്‍പില്‍ കാണുന്നത്. 

പോളിങ് സ്‌റ്റേഷനിലെ 94ാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാര്‍. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വോട്ട് ചെയ്തു.പൈപ്പ്‌ലൈന്‍ ജങ്ഷനിലെ ബൂത്തിലാണ് ഉമാ വോട്ട് ചെയ്തത്. 

രാവിലെ ആറ് മണിക്ക് മോക്ക് പോളിങ് നടത്തി. മോക്ക് പോളിങ്ങിന് ഇടയില്‍ പല ബൂത്തുകളിലും വോട്ടിങ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ വിധി നിര്‍ണയിക്കുക. 

വോട്ടര്‍മാരില്‍ 95,274 പേര്‍ പുരുഷന്മാരാണ്. വനിതകളുടെ എണ്ണം 1,01,530 ആണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടറായി ഒരാളാണുള്ളത്. തൃക്കാക്കരയില്‍ പ്രശ്‌നബാധിത ബൂത്തുകളില്ല. കള്ളവോട്ട് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരെയാണ് നിയോ?ഗിച്ചിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com