സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം; 10.15 മുതല്‍ വൈകീട്ട് 5.15 വരെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 09:00 AM  |  

Last Updated: 01st November 2022 09:00 AM  |   A+A-   |  

government office

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.

ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 വരെയാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകള്‍ക്കു ബാധകമാക്കിയത്. 

ഭാവിയില്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാല്‍ ആ പ്രദേശത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഈ സമയം ബാധകമായിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; ആന്ധ്രയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി എത്തിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ