പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; മാറ്റം അഞ്ചുമാസത്തിന് ശേഷം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 09:14 AM  |  

Last Updated: 01st November 2022 09:14 AM  |   A+A-   |  

Petrol

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്.

സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 43 പൈസയുടെയും ഡീസലിന് 41 പൈസയുടെയും കുറവ് രേഖപ്പെടുത്തി.കൊച്ചിയില്‍ 105.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഒരു ലിറ്റര്‍ ഡീസലിന്റെ വില 94.25 രൂപയായാണ് കുറഞ്ഞത്.അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവിലയിലും കുറവ് വന്നിരിക്കുന്നത്.

അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില കുറഞ്ഞത്. ഈ വര്‍ഷം ഏപ്രില്‍ ഏഴിനായിരുന്നു അവസാനമായി ഇന്ധന വില കുറച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാജ്യത്ത് ഡിജിറ്റല്‍ രൂപയ്ക്ക് ഇന്ന് തുടക്കം; ആദ്യം  സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ