ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെ ഏഴാം ക്ലാസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 10:42 AM  |  

Last Updated: 01st November 2022 10:42 AM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂളിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് നായയുടെ കടിയേറ്റത്. 

ക്ലാശ് റൂമിന്റെ വരാന്തയില്‍ വെച്ചാണ് കടിയേറ്റത്. കുട്ടി ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെ നായ കടിക്കുകയായിരുന്നു. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഈ വാര്‍ത്ത കൂടി വായിക്കൂ

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ​ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് സിപിഎം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ