സപ്ലൈകോയില്‍ ഇനി കൈകൂപ്പി നമസ്‌കാരം പറഞ്ഞ് സ്വാഗതം; നിര്‍ദേശം നടപ്പാക്കി തുടങ്ങി

Published: 01st November 2022 05:30 PM  |  

Last Updated: 01st November 2022 05:30 PM  |   A+A-   |  

supplyco-1

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  സപ്ലൈകോ വില്‍പ്പനശാലകളിലെത്തുന്ന ഉപഭോക്താക്കളെ ജീവനക്കാര്‍ കൂപ്പുകൈകളോടെ നമസ്‌കാരം പറഞ്ഞ് വരവേല്‍ക്കണമെന്നു നിര്‍ദേശം. കേരളപിറവി ദിനമായ ഇന്നു മുതല്‍ ഒരാഴ്ചക്കാലം ഇതു കാര്യക്ഷമമായി നടപ്പിലാക്കണമെന്നും സിഎംഡി നിര്‍ദേശം നല്‍കി.

സപ്ലൈകോ വില്‍പ്പനശാലകളിലെത്തുന്ന ഉപഭോക്താക്കളോട് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റം സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍്ന്ന് ജൂണ്‍ മാസം ഒന്നു മുതല്‍ ജീവനക്കാര്‍ കൂപ്പുകൈകളോടെ നമസ്‌കാരം പറഞ്ഞ് ഉപഭോക്താക്കളെ വരവേല്‍ക്കണമെന്ന് നിര്‍ദേശം നല്‍കി.

എന്നാല്‍, പലയിടത്തും ഇതു പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ ഇതു കൃത്യമായി പാലിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയത്. നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാന്‍ മേഖലാ, ഡിപ്പോ മാനേജര്‍മാര്‍ക്കു നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  നിർണായക തെളിവായ വിഷക്കുപ്പി കാട്ടിൽ നിന്ന് കണ്ടെടുത്തു; ഗ്രീഷ്മയുടെ വീടിനു സമീപം തടിച്ചുകൂടി ജനക്കൂട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ